sndp

വൈക്കം : എസ്. എൻ. ഡി. പി യോഗം 127-ാം നമ്പർ പടിഞ്ഞാറേക്കര ശാഖയുടെ നേതൃത്വത്തിൽ നടത്തിയ നേതൃത്വ പരിശീലന ക്യാമ്പ് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് ആനന്ദരാജൻ അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രവർത്തകർ പാലിക്കേണ്ട കർത്തവ്യങ്ങൾ' വിഷയത്തെക്കുറിച്ച് യൂണിയൻ സെക്രട്ടറി എം. പി സെനും ' എസ്. എൻ. ഡി. പി. യോഗവും സംഘടന പ്രവർത്തകരും ' വിഷയത്തെക്കുറിച്ച് കോട്ടയം വി. എം. ശശിയും ക്ലാസ് എടുത്തു. ശാഖ സെക്രട്ടറി കെ. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് വി. എം. റെജി എന്നിവർ പ്രസംഗിച്ചു.