വൈക്കം : എസ്. എൻ. ഡി. പി യോഗം 222-ാം നമ്പർ ചാലപ്പറമ്പ് ശാഖായോഗം യൂത്ത് മൂവ്‌മെന്റിന്റെ വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും ശാഖ പ്രസിഡന്റ് നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.
യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി. വി. വിവേക് അദ്ധ്യക്ഷത വഹിച്ചു. വളരുന്ന ലോകവും തകരുന്ന കുടുംബബന്ധവും വിഷയത്തെക്കുറിച്ച് ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി. രാവിലെ ഗുരുമന്ദിരത്തിൽ ശാഖ സെക്രട്ടറി അജിത്ത് ആമ്പല്ലൂർ ഭദ്റദീപം തെളിയിച്ചു. ഐശ്വര്യ ഷാജി, സുനിൽ ജാനകി നിവാസ്, അജിത്ത് രാധാകൃഷ്ണൻ, ബൈജു കൈലാസം, രാജു നികർത്തിൽ, പ്രീണ മോഹനൻ, അനിൽ കുണ്ടനാട്ട് മഠം എന്നിവർ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണാലാപനവും സംഗീത നിശയും നടന്നു.