ചങ്ങനാശേരി: പായിപ്പാട് മുണ്ടുകോട്ട ജംഗ്ഷനിൽ വച്ച് 45 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ആഞ്ഞിലിത്താനം സ്വദേശി വാഴേനായിൽ വീട്ടിൽ ജെസ്റ്റിൻ മാത്യുവിനെയാണ് (21) ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് മാത്യുവിൽ നിന്നും പിടികൂടിയത്. തമിഴ് നാട്ടിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. രാജീവ്, പി. എസ്. ശ്രീകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ റ്റി. സന്തോഷ്, രതീഷ്.കെ.നാണു, വിനോദ് കുമാർ, ബ്ലെസ്സൻ ലൂയിസ്സ് എന്നിവർ പങ്കെടുത്തു.