വൈക്കം : അകാലത്തിൽ നിലച്ച വൈക്കം - എറണാകുളം 'വേഗ' ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന് നഗരസഭ യു. ഡി. എഫ്. പാർലമെന്ററി പാർട്ടി. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ വൈക്കം - എറണാകുളം ''വേഗ'' ബോട്ടിന്റെ സർവീസ് നിലച്ചിട്ട് 2 മാസത്തിലേറെയായി. നല്ല രീതിയിൽ സർവീസ് നടത്തിയ സർവീസ് പെട്ടെന്നൊരു സുപ്രഭാതത്തിൽ നിലച്ച അവസ്ഥയിലാണ്. സ്വകാര്യ ബസ് ഉടമകളുടെയും ജലഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഒത്തുകളി ഇതിന് പിന്നിലുണ്ട്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ബോട്ട് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നും യു. ഡി. എഫ്. പാർലമെന്ററി പാർട്ടി നേതാവ് എം.ടി.അനിൽകുമാർ ആവശ്യപ്പെട്ടു.