ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ഭാഗവത ജ്ഞാന സപ്താഹയജ്ഞം തുടങ്ങി. മേൽശാന്തി സി.കെ. വിക്രമൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിച്ചു. മഹാദേവസേവാസംഘം ആക്ടിംഗ് പ്രസിഡന്റ് ടി.പി.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വള്ളിയാങ്കാവ് ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ എം.രവികുമാർ മുഖ്യപ്രഭാഷണം നടത്തി. സേവാസംഘം സെക്രട്ടറി പി.എൻ.ശ്രീധരൻ പിള്ള, ട്രഷറർ ബി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു. യജ്ഞാചാര്യൻ ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. 8നാണ് യജ്ഞസമാപനം.