പിഴക്: കുട്ടികൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കാൻ കേരള പൊലീസ് നടത്തുന്ന 'കുഞ്ഞേ നിനക്കായ്" പരിപാടി മാനത്തൂ‌ർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കടനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ, വിദ്യാർത്ഥികൾ, പി.ടി.എ , പൊതുജനങ്ങൾ എന്നിവർക്കാണ് ഈ പദ്ധതി പ്രകാരം ബോധവത്കരണ ക്ലാസുകൾ നൽകുന്നത് . ഇതിന്റെ ഭാഗമായ ഹൃസ്വചിത്രപ്രദർശനവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സോജൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം പൊലീസ് സ്റ്റേഷനിലെ പി.ആർ പ്രശാന്ത് , സി.പി. ഒ തങ്കമ്മ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ടീന അദ്ധ്യാപകരായ ,ബിജു ജോസഫ് ,ജിജോ ജോസഫ് എന്നിവർ യോഗത്തിൻ പ്രസംഗിച്ചു.