ഉരുളികുന്നം: താഷ്‌കന്റ് ലൈബ്രറി സുവർണജൂബിലിയാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മാണി സി.കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ഇ.എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി.വിശ്വം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി.രാധാകൃഷ്ണൻ നായർ, സാജൻ തൊടുക, റോസ്മി ജോബി, ജെയിംസ് ജീരകത്തിൽ, ടോമി കപ്പിലുമാക്കൽ, കെ.ആർ.മന്മഥൻ, കെ.സി.സോണി, എസ്.സന്ദീപ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. പാരമ്പര്യ വിഷവൈദ്യൻ ശ്രീധരൻ നായർ വയലിൽ പടിഞ്ഞാറേൽ, അംഗൻവാടി അദ്ധ്യാപിക അവാർഡ് നേടിയ റെജീന രാജൻ, സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടിയ ദേവിക ബെൻ തുടങ്ങിയവരെ ആദരിച്ചു.