കോട്ടയം: ഏറ്റുമാനൂർ ട്രൈബൽ സ്‌കൂളിൽ അദ്ധ്യാപകൻ എട്ടു വിദ്യാർത്ഥികളെ പീഡിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ പഠനം അവസാനിപ്പിച്ച് പോയതിൽ പ്രതിഷേധവുമായി എ.ബി.വി.പി. വയസ്‌ക്കരകുന്നിലെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ സി.കെ രാജിനെ തടഞ്ഞു വച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് എ.ബി.പി.വി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ആദ്യം രാജുമായി ചർച്ച നടത്തിയ പ്രവർത്തകർ പൊടുന്നനെ ഇദ്ദേഹത്തെ ഉപരോധിക്കുകയായിരുന്നു.