കോട്ടയം: ഹെൽമറ്റില്ലാതെ ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്‌ത എട്ടു പേരിൽ നിന്നു പിഴ ഈടാക്കി, ആകെ ലഭിച്ചതു 4000 രൂപ. തിങ്കളാഴ്ച മുതൽ പിൻസീറ്റു യാത്രയ്ക്കു ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും ആദ്യ ദിവസം ബോധവത്കരണത്തിൽ നടപടി ഒതുക്കിയിരുന്നു. ഇന്നലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എട്ടുപേരിൽ നിന്നു പിഴ ഈടാക്കിയത്. ഹെൽമെറ്റ് ഇല്ലാതെ പിൻസീറ്റ് യാത്ര നടത്തിയ 12 പേരുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ഈ വാഹന ഉടമകൾക്കു പിന്നാലെ നോട്ടീസ് നൽകും.