ആനിക്കാട്: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ 6, 7, 8 തീയതികളിൽ നടക്കും. 6ന് വൈകിട്ട് 5ന് വികാരി ഫാ. ഡോമിനിക് കാഞ്ഞിരത്തിനാലിന്റെ കാർമികത്വത്തിൽ കൊടിയേറ്റും. തുടർന്ന മരിച്ചവരുടെ ഓർമ, സമൂഹബലി, കുർബാന, വചനസന്ദേശം, സെമിത്തേരി സന്ദർശനം തുടങ്ങിയ പരിപാടികൾ നടക്കും. 7ന് രാവിലെ 6.30നും 10നും വൈകിട്ട് 4.30നും കുർബാന, രോഗി ദിനാചരണം, ലദീഞ്ഞ്, പ്രദക്ഷിണം, 8ന് രാവിലെ 5.30നും 7.00നും 10.00നും വൈകിട്ട് 4.30നും കുർബാന. വൈകിട്ട് 6ന് പ്രദക്ഷിണം, 7ന് കൊടിയിറക്ക്, 7.30ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ. പെരുന്നാൾ ദിവസങ്ങളിലെ കുർബാനകൾക്കും മറ്റ് ചടങ്ങുകൾക്കും ഇടവക വികാരിക്ക് പുറമെ വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, ഫാ. സൈജു തുരുത്തിയിൽ, അസി.വികാരി ഫാ. ജോർജ് കൊട്ടുകാപ്പള്ളി, ഫാ. തോമസ് അമ്പാട്ടുകുഴിയിൽ, ഫാ. ഗീവർഗീസ് ചിറയ്ക്കൽ, ഫാ. തോമസ് കിളിരൂപറമ്പിൽ, ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ഫാ. ജോൺ പനച്ചിയ്ക്കൽ, ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ എന്നിവർ കാർമികത്വം വഹിക്കും.