വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ആദ്യദിനം സംയുക്ത എൻ.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിച്ചു. കൊടിയേറ്റിനുശേഷം നാലമ്പലത്തിനകത്ത് അഹസ്സിനുള്ള അരി അളന്നു. 697ാം നമ്പർ വടക്കേമുറി, 814ാം നമ്പർ പടിഞ്ഞാറെമുറി, 958ാം നമ്പർ തെക്കേമുറി, 634ാം നമ്പർ ഇരുമ്പൂഴിക്കര എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു അഹസ്സ് ആഘോഷം. വാതക്കോട്ട് ഇല്ലത്ത് ശങ്കരൻ മൂസത്, വാതക്കോട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ മൂസത്, എന്നിവർ അരി അളന്ന് ദേവസ്വം അധികാരികൾക്ക് കൈമാറി.സബ് ഗ്രൂപ്പ് ഓഫീസർ കെ. ആർ. വിജയകുമാർ, കരയോഗം ഭാരവാഹികളായ കുന്നത്ത് കെ. എസ്. രാജശേഖരൻ നായർ, ചെറുനിലത്ത് രാജേഷ് കുമാർ, അശോക് ബി. നായർ, കെ. രാജശേഖരൻ, രാജേന്ദ്രൻ, വേലുക്കുട്ടി നായർ, രവി കുമാർ, യൂണിയൻ കമ്മിറ്റിയംഗം അയ്യേരി സോമൻ എന്നിവർ നേതൃത്വം നൽകി.