വൈക്കം: നഗരസഭാ 21 ാം വാർഡിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു. ഡി. എഫ്. സ്ഥാനാർത്ഥി പ്രീത രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി. സി. സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. പോൾസൺ ജോസഫ്, മാധവൻകുട്ടി കറുകയിൽ, ജോയി ചെറുപുഷ്പം, ബഷീർ പുത്തൻപുര, കെ. കെ. മോഹനൻ, മോഹൻ ഡി. ബാബു, പി. എൻ. ബാബു, കെ. ജി. റാവൂത്തർ, പി. വി. പ്രസാദ്, എ. സനീഷ് കുമാർ, ജയ്‌ജോൺ പേരയിൽ, എം. അബു, വിജയമ്മ ബാബു, ജമാൽകുട്ടി, സ്ഥാനാർത്ഥി പ്രീത രാജേഷ് എന്നിവർ പ്രസംഗിച്ചു.