കോട്ടയം: വൈകല്യത്തെ അതിജീവിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ മികവു പുലർത്തിയവർക്കുള്ള പുരസ്‌കാരത്തിന് കോട്ടയം ജില്ലയിൽനിന്ന് രണ്ടു പേർ അർഹരായി.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് പൂഞ്ഞാർ സ്വദേശി ടോണി പി.ജോർജ്ജ്, വൈക്കം സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്ക് ഏറ്റുമാനൂർ സ്വദേശി കെ.വി. ജോബിമോൻ എന്നിവരാണ് ഭിന്നശേഷി വിഭാഗ ത്തിൽപെട്ടവർക്കുള്ള ഈ വർഷത്തെ അവാർഡിന് അർഹരായത്.

കേൾവി വൈകല്യം ബാധിച്ചവരാണ് രണ്ട് പേരും. സാമൂഹ്യ നീതി വകുപ്പ് മുഖേന സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിഗണിച്ചാണ് സംസ്ഥാന അവാർഡ് നിർണ്ണയ സമിതി ഇവരെ തിരഞ്ഞെടുത്തത്. ഡിസംബർ 12ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഭിന്നശേഷി ദിനാചരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.