ചങ്ങനാശേരി: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഒന്നായ പ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപമഹോത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് 8നും 8.30 നും മദ്ധ്യേ കിഴക്കും പടിഞ്ഞാറും നടകളിലായി രണ്ടു കൊടിമരങ്ങളിലും കൊടിയേറി. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാഗേഷ് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി പുതുമന മനു നമ്പൂതിരി, കീഴ്ശാന്തി പി ശിവദാസൻ നമ്പൂതിരി എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി രാധാകൃഷ്ണമേനോൻ, സെക്രട്ടറി സജികുമാർ തിനപറമ്പിൽ, ജനറൽ കൺവീനർ വി ശശിധരൻ നായർ, വൈസ് പ്രസിഡന്റ് ടി അജിത് കുന്നും പുറം, സബ് ഗ്രൂപ്പ് ഓഫീസർ കെ ആർ ഹരിഹരൻ ,മാതൃസമിതി പ്രസിഡന്റ് തങ്കമ്മ ജി പിള്ള, സെക്രട്ടറി ഗീതാ എസ് നായർ എന്നിവർ നേതൃത്വം നല്കി. തുടർന്ന് രാത്രി 8.30 നാമഘോഷ ലഹരി നടന്നു.