പാലാ : സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ജൂബിലി വോളിബാൾ ടൂർണമെന്റ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നഗരസഭ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി.സി. പ്രിൻസ്, കൗൺസിലർമാരായ ടോമി തറക്കുന്നേൽ, ടോണി തോട്ടം, ജോബി വെള്ളാപ്പാണി, പി.കെ. മധു, മിനി പ്രിൻസ് എന്നിവർ പ്രസംഗിച്ചു. കൂപ്പൺ മത്സരം കുഞ്ഞുമോൻ മാടപ്പാട്ട് ഉദ്ഘാടനം ചെയ്തു.