അടിമാലി: സമഗ്ര ശിക്ഷാ ഇടുക്കിയും അടിമാലി ബി.ആര്‍.സിയും ചേര്‍ന്നൊരുക്കിയ ഭിന്നശേഷി ദിനാചരണ പരിപാടി എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.. ദിനാചരണത്തിന്റെ ഭാഗമായി അടിമാലി വിക്ടറി ജംഗ്ഷനില്‍ നിന്ന് ദീപാശിഖാ പ്രയാണം ഒരുക്കിയിരുന്നു. അടിമാലി എ.ഇ.ഒ എസ്. വിനയരാജ് തിരികൊളുത്തി ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്കാണ് സമഗ്ര ശിക്ഷാ ഇടുക്കിയും ബി.ആര്‍.സിയും ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ളത്. അടിമാലി എ.ഇ.ഒ എസ്. വിനയരാജ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പി.കെ. ഗംഗാധരന്‍, ഷാജി തോമസ്, ടോമി എബ്രഹാം, സി.വി. ജോണി എന്നിവര്‍ സംസാരിച്ചു.