ഈരാറ്റുപേട്ട : തലനാട് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ചുമതല നിർമ്മിതി കേന്ദ്രത്തിനാണ്.

കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ ഔട്ട് പേഷ്യന്റ് വിഭാഗം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും.

ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ നിന്നു 15.50 ലക്ഷം രൂപ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചു. ബാക്കി തുക പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നു വകയിരുത്തിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.

തലനാട്, തീക്കോയി എസ്റ്റേറ്റ്, ചോനമല, വെള്ളാനി, അട്ടിക്കളം, കാളക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകും.

ഡോ. സുധീഷ്, മെഡിക്കൽ ഓഫീസർ

മികച്ച സൗകര്യങ്ങൾ

ജീവിതശൈലി രോഗനിർണയ ക്ലിനിക്ക്

മാതൃശിശു ആരോഗ്യസംരക്ഷണ വിഭാഗം

ഫീഡിംഗ് റൂം, അത്യാധുനിക ലബോറട്ടറി

രജിസ്‌ട്രേഷൻ ടോക്കൺ സംവിധാനം

മെഡിസിൻ സ്റ്റോർ റൂം, കാത്തിരിപ്പു കേന്ദ്രം

ടെലിവിഷൻ, ശൗചാലയം

ഭിന്നശേഷിക്കാർക്കായി റാംപ്