കോട്ടയം: പരിശോധനകൾ കർശനമാക്കിയതോടെ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ ഹെൽമറ്റ് ധരിച്ച് തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ്. മൂന്നാം ദിവസത്തെ പരിശോധനയിൽ 60 ശതമാനത്തിന് മുകളിൽ ബൈക്കുയാത്രക്കാർ ഹെൽമറ്റ് ധരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ മോട്ടോർ വാഹന വകുപ്പ് 107 യാത്രക്കാർക്കെതിരെയാണ് നടപടിയെടുത്തത്. നിയമലംഘനങ്ങൾ നടത്തിയ ആളുകളിൽ നിന്നായി 1.72 ലക്ഷം രൂപ പിഴ ഈടാക്കി.
പിഴവാങ്ങിയത്:
ബൈക്ക് യാത്രക്കാർ - 48
പിൻയാത്രക്കാർ - 59
സീറ്റ് ബെൽറ്റ് - 24
പിഴ - 1.72 ലക്ഷം