കോട്ടയം: നവയുഗ് കുട്ടികളുടെ നാടക ചലച്ചിത്ര പ്രവേശനം 14ന് 9.30 മുതൽ കളക്ടറേറ്റിന് സമീപം ചിൽഡ്രൻസ് പാർക്കിൽ നടക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 8മുതൽ 14 വരെ പ്രായമുള്ള 25 കുട്ടികൾക്കാണ് സൗജന്യ പ്രവേശനം. വ്യക്തിത്വ വികസനം, നാടക ,ചലച്ചിത്ര അഭിനയം, മോണോആക്ട്, മിമിക്രി, ചലച്ചിത്ര സംവിധാനം, നൃത്തം ,നാടൻ കലകൾ, എന്നിവയിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 9747388688 എന്ന നമ്പരിലോ നവയുഗ്, ചിൽഡ്രൻസ് തീയറ്റർ, അർച്ചന കോട്ടയം-2 എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ജോഷി മാത്യൂ അറിയിച്ചു.