പാലാ : ജനറൽ ആശുപത്രിക്ക് കെ.എം മാണിയുടെ പേരിടണമെന്ന് നഗരസഭാ കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നുവെന്ന നഗരസഭ മുൻ ചെയർപേഴ്‌സണന്റ അവകാശവാദം തെറ്റാണെന്ന് പ്രതിപക്ഷ കൗൺസിലർമാരായ റോയി ഫ്രാൻസിസ്, പ്രസാദ് പെരുമ്പള്ളിൽ എന്നിവർ പറഞ്ഞു. ഈ വിഷയം കൗൺസിലിൽ വന്നപ്പോൾ തങ്ങൾ എതിർത്തതാണ്.
ചെറിയാൻ ജെ കാപ്പന്റെ പേര് നൽകാൻ കൗൺസിൽ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. പിന്നീട് ഇത് മാറ്റാനുള്ള കുതന്ത്രങ്ങളുടെ ഭാഗമായി ട്രാക്കിനു കെ.എം മാണിയുടെ പേര് നൽകി. സ്റ്റേഡിയത്തിനു ഒരു പേരും ട്രാക്കിനു മറ്റൊരു പേരും ചരിത്രത്തിലൊരിടത്തുമില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.