രാമപുരം : അഞ്ചുനില കെട്ടിടം പണിത് നാലുമാസം മുൻപ് മന്ത്രി ഉദ്ഘാടനവും നടത്തി. എന്നിട്ടും രാമപുരം സർക്കാർ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയില്ല. ഉപകരണങ്ങൾ എത്താൻ വൈകുന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.നിലവിൽ പ്രവർത്തനങ്ങളെല്ലാം നിലച്ച മട്ടാണ്. പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുമ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒരാളെ പോലും നിയമിച്ചില്ല.
കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ നബാർഡിന്റെ സഹായത്തോടെ അനുവദിച്ച പത്തരക്കോടി രൂപ വിനയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കുട്ടികൾ, വനിതകൾ, പുരുഷൻമാർ എന്നിവർക്കുള്ള വാർഡുകൾ, ഒ.പി. സൗകര്യങ്ങൾ, എല്ലാവിധ സൗകര്യങ്ങളോടുകൂടിയ പ്രസവ മുറി, എക്‌സ് റേ, ശസ്ത്രക്രിയാ മുറി, അത്യാഹിത വിഭാഗം എന്നിങ്ങനെ ജനറൽ ആശുപത്രി നിലവാരത്തിൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയായി മാറ്റാനായിരുന്നു പദ്ധതി. പുതിയകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയാൽ 24 നാലുമണിക്കൂറും സേവനം ലഭ്യമാകുന്ന ആശുപത്രിയായി ഉയർത്താൻ സാധിക്കും.
ആശുപത്രിയിൽ ഡോക്ടർമാരടക്കം പുതിയ ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം
സി.ടി.രാജൻ,ഡി.സി.സി ജനറൽ സെക്രട്ടറി