വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും നടത്തുന്നു. മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും മെമൊന്റോകളും ഡിസംബർ 24നു വൈക്കം ടൗണിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ വച്ച് നൽകും. ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ഉപന്യാസം, ചെറുകഥ, കവിത, പദ്യപരായണം, ലളിതഗാനം, പ്രസംഗം, ചിത്രരചന, പ്രശ്‌നോത്തരി എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഇതിൽ ആദ്യത്തെ അഞ്ച് ഇനങ്ങളിലാണ് ക്യാഷ് അവാർഡ് നൽകുന്നത്. ഷോർട്ട് ഫിലിം മൂന്നു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയുള്ളതായിരിക്കണം. മുമ്പ് ഏതെങ്കിലും മീഡിയയിൽ പ്രദർശിപ്പിച്ചത് പരിഗണനാർഹമല്ല. ഇന്ത്യൻ സെൻസർ ബോർഡ് അനുശാസിക്കുന്ന നിയമങ്ങൾക്ക് വിധേയമായിരിക്കണം ചിത്രങ്ങൾ. ഷോർട്ട് ഫിലിം ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയുടെ വിവരണങ്ങൾ സഹിതം എം.പി.ഇ.ജി 4 ഫോർമാറ്റിൽ ഡി.വി.ഡി/ പെൻഡ്രൈവ് രണ്ടു കോപ്പി വീതം എൻട്രികൾ അയക്കേണ്ടതാണ്. 'ഗ്രാമാന്തരങ്ങളിലൂടെ' എന്ന വിഷയത്തിലാണ് ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. ഉപന്യാസത്തിന് 'കേരളീയ നവോത്ഥാനവും വൈക്കം സത്യാഗ്രഹവും' എന്നതാണ് വിഷയം. എൻട്രികൾ അയക്കുന്നതിനും മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പേരു രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 15. വിലാസം : കൺവീനർ, കലാ സാഹിത്യ മത്സര കമ്മിറ്റി, ചെത്തു തൊഴിലാളി യൂണിയൻ ഓഫീസ്, ഇണ്ടംതുരുത്തിമന, വടക്കേനട, വൈക്കം. പിൻ: 686 141. ഫോൺ: 7558814625, 9447869215.