വൈക്കം: കൂട്ടിയാനിക്കൽ കുടുംബയോഗം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികവും കുടുംബസംഗമവും സി. കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ജി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ടി. വി. പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, മെമ്പർ ഷീല സുരേശൻ, കുടുംബയോഗം സെക്രട്ടറി കെ. കെ. സുധാകരൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് സാംബശിവൻ, ടി. ജി. സുകുമാരൻ, കെ. എ. ബാബു, ടി. ജി. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. കുടുംബയോഗം അംഗമായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിഹാര റെജി സൈക്കിൾ വാങ്ങുന്നതിനായി സമാഹരിച്ച 4614 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം.എൽ.എയ്ക്ക് കൈമാറി. സൊസൈറ്റി ഭാരവാഹികളായി ടി. ജി. നാരായണൻ (പ്രസി.), പ്രശാന്ത് സാംബശിവൻ (വൈസ് പ്രസി.), കെ. കെ. സുധാകരൻ (സെക്ര.), ടി. ജി. സുകുമാരൻ (ജോ. സെക്ര.), കെ. എ. ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.