കോട്ടയം: എസ്.എൻ.ഡി.പി യോഗം വെള്ളൂത്തുരുത്തി ശാഖയിൽ 5 മുതൽ 8 വരെ ശ്രീനാരായണതത്വസമീക്ഷ സംഘടിപ്പിക്കും. 5ന് വൈകിട്ട് 6.30ന് എസ്.എൻ.ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സാബു ഡി. ഇല്ലിക്കളം, യൂണിയൻ കമ്മിറ്റി അംഗം പി.അനിൽകുമാർ, ശാഖ വൈസ് പ്രസിഡന്റ് സജീവൻ തേരവുകുന്നേൽ, യൂത്തുമൂവ്മെന്റ് കേന്ദ്രസമിതി അംഗം ബിബിൻഷാൻ തുടങ്ങിയർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് എൻ.ജി. ബിജു സ്വാഗതവും സെക്രട്ടറി പി.യു ദിവ്യൻ നന്ദിയും പറയും. 6ന് വൈകിട്ട് 6.45ന് ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഗുരുപ്രകാശം, 7ന് വൈകിട്ട് 6.45ന് മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വൻ എന്നിവർ പ്രഭാഷണം നടത്തും. 8ന് വൈകിട്ട് 6.45ന് ഗുരുസ്മൃതി ഗ്ലോബൽ വിഷൻ തയ്യാറാക്കിയ അറിവിലേക്ക് ഒരു ചുവട് എന്ന പരിപാടിയും നടക്കും.