ഇളങ്ങുളം: ഇളങ്ങുളം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ റാന്നി കരികുളം അനൂപ്രാജിന് (21)പരിക്കേറ്റു. ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. പാലാ ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്ക്. അനൂപിനെ ആദ്യം പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.