kob-thankamma-raghavan

കോട്ടയം : കഞ്ഞിക്കുഴി കാവുംപുറത്ത് പരേതനായ കെ.ആർ. രാഘവന്റെ (മലയാള മനോരമ മുൻ ഇൻസ്റ്റുലേഷൻ മാനേജർ, കോട്ടയം) ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. വടശേരിക്കര കടമാംകുന്നിൽ കുടുംബാംഗമാണ്. മക്കൾ: കെ.ആർ. രവീന്ദ്രൻ (മനോരമ റിട്ട. ഉദ്യോഗസ്ഥൻ), കെ.ആർ. സജി (ഫൾക്രം എൻജിനീയറിങ്), പരേതയായ സതി, കെ. ആർ. ഷാജി (ഓറിയന്റൽ ഇൻഷുറൻസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം), കെ.ആർ. ഷാനി. മരുമക്കൾ: സുമ, പരേതയായ രാധാമണി, കെ.എൻ. ഗോപാലകൃഷ്ണൻ (ഭരണി എൻജിനീയറിങ്, ചെന്നൈ), കലാ ഷാജി (കലാ ബ്യൂട്ടി കെയർ, മിന്ത്ര ബ്യുട്ടിക്ക്), ഡോ. ബാലകുമാർ (കാരിത്താസ് ഹോസ്പിറ്റൽ).