രാജകുമാരി: ശാന്തമ്പാറ കൊലപാതക കേസിൽ ഒന്നാം പ്രതി വാസിം ആശുപത്രിയിൽ തുടരുന്നു. ഇളയകുട്ടി ജോവാനെ വിഷം കൊടുത്തുകൊന്ന കേസിൽ അറസ്റ്റിലായ ലിജി കുര്യനെ (29) തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് നെടുങ്കണ്ടം പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മുംബയ് പൻവേൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ അന്വേഷണത്തിന്റെ ഭാഗമായി ലിജിയെ മുംബയ് പൊലീസിന് വിട്ടു കൊടുക്കും. ഈ ആഴ്ചതന്നെ ഇത് ഉണ്ടാകുമെന്നാണ് അറിയുന്നത്. തുടർന്ന് തെളിവെടുപ്പ് നടക്കും. റിസോർട്ട് മാനേജരായ ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ലിജിയും വാസിമും ഇളയകുട്ടിയുമായി സ്ഥലം വിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മൂവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും കുട്ടി മാത്രം മരിച്ചു. ബോധമറ്റ് മുംബൈയിലെ ലോഡ്ജിൽ കിടന്ന വിസിമിനെയും ലിജിയെയും പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.