തലനാട് : എസ്.എൻ.ഡി.പി യോഗംതലനാട് 500-ാം നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ 2 ന് ശാഖാഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വാ മോഹൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. വനിതാസംഘം ശാഖാ സെക്രട്ടറി ഓമന ഗോപിനാഥൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ ഷാജി, വൈസ് പ്രസിഡന്റ് എ.ആർ.ലെനിൻ മോൻ, ശാഖാ സെക്രട്ടറി പി.ആർ.കുമാരൻ, യൂണിയൻ വനിതാസംഘം ഭാരവാഹികളായ അംബികാ സുകുമാരൻ, കുമാരി ഭാസ്‌കരൻ, ബിന്ദു സജികുമാർ, സ്മിതാ ഷാജി എന്നിവർ പ്രസംഗിക്കും. വനിതാസംഘം പ്രസിഡന്റ് സി.കെ.ലിസിയമ്മ സ്വാഗതവും, മണി തങ്കച്ചൻ നന്ദിയും പറയും.