sndp

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരകം ബ്രഹ്മമംഗലം ഈസ്​റ്റ് 5017-ാം നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ അഞ്ചാമത് വാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ്ബാബു ഭദ്റദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗം അസിസ്​റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്. ഗോപി, സുലഭ സജീവ്, അമ്പിളി സനീഷ്, വി.കെ. രഘുവരൻ,കെ.ടി. സാബു, സി.വി. ദാസൻ,വി.സി. സാബു, എം.ഡി. പ്രകാശൻ, രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി അഡ്വക്കേ​റ്റ്.എസ്.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചു പൂതാലം, അഷ്ട ദ്റവ്യ ഗണപതി ഹോമം, മഹാ പ്രസാദം ഊട്ട്, ദീപ കാഴ്ച എന്നിവയും ഉണ്ടായിരുന്നു.