പാലാ : 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിൽ ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്ന പ്രവിത്താനം സെന്റ്. മൈക്കിൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധബോധവത്കരണ ക്ലാസും 'സൈക്ലത്തോൺ ' പരിപാടിയും സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌കൂൾ ലഹരി വിരുദ്ധ ക്ലബ് കൺവീനർ ലീന, സ്‌കൂളിന്റെ ചുമതല വഹിക്കുന്ന പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ കെ.വി എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. സിവിൽ എക്‌സൈസ് ഓഫീസർ വിനീത.വി.നായർ ബോധവത്കരണ ക്ലാസ് എടുത്തു. സ്‌കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച 'സൈക്ലത്തോൺ' റാലി ഹെഡ്മാസ്റ്റർ ഫ്‌ളാഗ് ഒഫ് ചെയ്തു. റാലി പ്രവിത്താനം കൊല്ലപ്പള്ളി ടൗൺ ചുറ്റി സ്‌കൂളിൽ സമാപിച്ചു. റാലിക്ക് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ബാബു മാത്യു, സി.കണ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെക്‌സി ജോസഫ്, എബി ചെറിയാൻ, അഭിലാഷ് സി .എ, നന്ദു എം.എൻ, അമൽ ഷാ മാഹീൻകുട്ടി, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സജനി ഒ.എൻ, ജയപ്രഭ എം. വി എന്നിവർ നേതൃത്വം നൽകി.