പാലാ : അരുവിത്തുറ സെന്റ്. ജോർജസ് കോളേജിൽ ഗ്രാനൈറ്റിക് മൈൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ മെഗാ ജോബ് ഫെയർ ജനുവരി 18ന് നടക്കും. ബാങ്കിംഗ്, ഇൻഷ്വറൻസ്, ഓട്ടോമൊബൈൽ, ടെലികോം, ബി.പി.ഒ, ഐ.ടി, എയർപോർട്ട് സർവീസ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിൽപെട്ട മുപ്പതിൽ പരം കമ്പനികൾ മേളയിൽ പങ്കെടുക്കുന്നതാണ്. രജിസ്‌ട്രേഷന് www.sgcaruvithura.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്ക് : 9447028664, 8606495148