പാലാ : മീനച്ചിൽ താലൂക്കിലെ മുഴുവൻ റേഷൻ ഉപഭോക്താക്കളുടെയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും മറ്റന്നാളുമായി താലൂക്ക് സപ്ലൈ ഓഫീസിൽ ആധാർ ലിങ്കിംഗ് മേള നടത്തും. ഇന്ന് പാലാ മുനിസിപ്പാലിറ്റി,കരൂർ,കടനാട്,കടപ്ലാമറ്റം, പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര,മേലുകാവ്, തലപ്പലം പഞ്ചായത്തുകൾക്കും, നാളെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, രാമപുരം, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, ഉഴവൂർ, വെളിയന്നൂർ, തീക്കോയി പഞ്ചായത്തുകൾക്കും, ഏഴിന് ഭരണങ്ങാനം, കിടങ്ങൂർ, കാണക്കാരി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തിടനാട്, തലനാട്, മൂന്നിലവ് പഞ്ചായത്തുകൾക്കുമാണ് മേള നടത്തുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സമയം. ആധാർ സീഡിംഗിനുള്ള സമയപരിധി 31 ന് അവസാനിക്കും.