ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള റോഡുകളുടെ നവീകരണത്തിനു ഒരു കോടി രൂപ അനുവദിച്ചതായി സി.എഫ് തോമസ് എം.എൽ.എ അറിയിച്ചു. റവന്യു വകുപ്പിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. പെരുമ്പനച്ചി, പുന്നക്കുന്ന് റോഡ്, പുലുക്കോട്ടുപടി, നാൽക്കവല, വടക്കനാട്ടുപടി, പാറക്കുളം റോഡ്, പെരുമ്പുഴക്കടവ് റോഡ്, പൂവം പള്ളി റോഡ്, ചാത്തവട്ടം, കണക്കൻവീട് റോഡ്, കൂനന്താനം, സങ്കേതം റോഡ്, പഞ്ചായത്തുപടി, യു.പി സ്‌കൂൾ റോഡ്, വലിയവീട്ടിൽപടി റോഡ്, നടയ്ക്കപ്പാടം, പഞ്ചായത്തുപടി റോഡ്, എം.സി റോഡ്, കല്ലടാമ്പിറോഡ്, പഞ്ചായത്ത് ഓഫീസ്, പുതുജീവൻ റോഡ്, കൂനന്താനം പുറക്കടവ് റോഡ്, പുത്തൻകുളങ്ങര, അമ്പലം പാറയിൽ റോഡ്, പെരുമ്പനച്ചി-കുന്നുംപുറം, പ്രാക്കുഴി റോഡ്, കാലായിപ്പടി അയത്തിമുണ്ടകം റോഡ്, പുലിക്കുഴി, കാലായിപ്പടി-വെള്ളക്കുന്ന് റോഡ്, പള്ളിപ്പടി, പറമ്പത്തുപടി റോഡ്, കൊക്കോട്ടുചിറ, അയിത്തിമുണ്ടകം റോഡ്, ബൈബിൾ കോളേജ്, കണ്ണനാട്ടുകുളം റോഡ്, മുക്കാഞ്ഞിരം,തെക്കേപളളി റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണ ജോലികളാണ് നടത്തുന്നത്.