കോട്ടയം : തലയാഴം ഗ്രാമപഞ്ചായത്തിലെ വനം സൗത്ത് പാടശേഖരത്ത് ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന 1.95 കോടിയുടെ വികസന പ്രവർത്തനങ്ങൾ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽ കുമാർ നാളെ ഉദ്ഘാടനം ചെയ്യും.

പാടശേഖരത്തിനു സമീപം ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് അഗ്രികൾച്ചർ എൻജിനീയർ വി. ബാബു പദ്ധതി വിശദീകരിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതൻ, അഡ്വ. കെ. കെ രഞ്ജിത്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സലോമി തോമസ് തുടങ്ങിയവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. ജയരാജൻ നന്ദിയും പറയും.