പൊൻകുന്നം : എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 18 ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ഏകാത്മകം മെഗാഇവന്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്‌ക്കാര പരിശീലനക്കളരി പൊൻകുന്നം ശാഖയിൽ നടന്നു. 6000ത്തിൽപ്പരം കുട്ടികൾ പങ്കെടുക്കുന്ന നൃത്താവിഷ്‌ക്കാരമാണ് മെഗാ ഇവന്റിൽ അവതരിപ്പിക്കുന്നത്. മീനച്ചിൽ, ഹൈറേഞ്ച്, എരുമേലി യൂണിയനുകളിൽ നിന്നായി 2000ത്തിൽപ്പരം കുട്ടികൾ പങ്കെടുക്കും. ഇവരുടെ പരിശീലനക്കളരിയാണ് ഇന്നലെ നടന്നത്. നൃത്താദ്ധ്യാപിക കലാമണ്ഡലം ഡോ.ധനുഷ്യാ സന്യാൾ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഇവന്റ് കോ-ഓർഡിനേറ്റർ സംഗീതാ വിശ്വനാഥൻ അദ്ധ്യക്ഷയായി. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ്, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, വനിതാസംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ, യൂണിയൻ ഭാരവാഹികളായ അജിത,സിന്ധു മുരളീധരൻ, പത്മിനി രവീന്ദ്രൻ, സോളി ഷാജി, മിനർവ്വ മോഹൻ, പൊൻകുന്നം ശാഖാ പ്രസിഡന്റ് ടി.എസ്.പ്രദീപ്, സെക്രട്ടറി എം.എം.ശശിധരൻ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.