ചങ്ങനാശേരി : കർഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു) നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ചങ്ങനാശേരിയിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടക്കും. ഇന്ന് രാവിലെ 10നു നടക്കുന്ന ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ ഉദ്ഘാടനം ചെയ്യും. മോഹൻ ചേന്നംകുളം, അഡ്വ. കെ. മാധവൻ പിള്ള, കെ. ടി തോമസ് കെ. ലക്ഷ്മണൻ എന്നിവർ പങ്കെടുക്കും.