കോട്ടയം: കോട്ടയം കുമരകം റോഡ് നിർമ്മാണം വൈകുന്നതിനെതിരെ സി.പി.ഐ സംഘടിപ്പിച്ച ബഹുജനപ്രക്ഷോഭം ചെങ്ങളം വായനാശാല കവലയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്‌തു. കോണത്താറ്റ് പാലത്തിന്റെ കൽക്കെട്ട് തകരാതെ കാത്തുസൂക്ഷിച്ച പാലമരത്തെ ജനകീയ സമരം പൊന്നാടയണിയിച്ച് ആദരിച്ചു.കുമരകം ചന്തക്കവലയിൽ നടന്ന ബഹുജന കൂട്ടായ്മ സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ വി.ബി. ബിനു ഉദ്ഘാടനം ചെയ്‌തു. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.എ. അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. ഡി.ജി. പ്രകാശൻ സ്വാഗതം ആശംസിച്ചു. അഡ്വ ബിനുബോസ്, കെ.ഐ. കുഞ്ഞച്ചൻ, അഡ്വ പി.ജി. പത്മനാഭൻ, സിന്ധു രവികുമാർ എന്നിവർ സംസാരിച്ചു. പി.വി. പ്രസേനൻ നന്ദി പറഞ്ഞു. ശശിധരൻ കുന്നപ്പള്ളി, പി.വി. പ്രസേനൻ, മനോജ് കരീമഠം, എം.കെ. പ്രേംജി, യു.എൻ. ശ്രീനിവാസൻ, സി.എം. അനി, വി.വൈ. പ്രസാദ്, മിനി മനോജ്, ഷേർളി പ്രസാദ് എന്നിവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.