narayaneeyam

വൈക്കം : ടി.വി പുരം ചെമ്മനത്ത് ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ 12 ന് തുടങ്ങുന്ന ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായുള്ള നാരായണീയ പാരായണം ഇന്ന് 100 ദിവസം പൂർത്തിയാകും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നെത്തിയ നിരവധി നാരായണ പാരായണ സമിതികളാണ് സത്രവേദിയിൽ പാരായണം നടത്തുന്നത്. ആഗസ്റ്റ് 28 നാണ് തുടങ്ങിയത്. നൂറാം ദിവസമായ ഇന്ന് ചെമ്മനത്ത് ശ്രീകൃഷ്ണ നാരായണീയപാരായണ സമിതിയാണ് പാരായണം നടത്തുന്നത്.
മള്ളിയൂർ ദിവാകരൻ നമ്പൂതിരി നാരായണീയ സമിതിക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. മികച്ച രീതിയിൽ നാരായണീയ പാരായണം നടത്തിയ മൂന്നു സമിതികൾക്ക് കേന്ദ്രസത്രസമിതി അവാർഡുകൾ നൽകും. സത്ര നിർവഹണ സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി.നായർ, നാരായണ പാരായണ കമ്മിറ്റി ചെയർപേഴ്‌സൺ ബീന അനിൽ, കൺവീനർ മായാരാജേന്ദ്രൻ എന്നിവരാണ് നാരായണ പാരായണത്തിന് നേതൃത്വം നൽകിയത്.