വൈക്കം: പത്രപ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട യു. ഉലഹന്നാനെ (കുഞ്ഞച്ചൻ) സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളും, പി. ടി. എ. ഭാരവാഹികളും ചേർന്ന് ആദരിച്ചു.
വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. മാദ്ധ്യമരംഗത്ത് 50 വർഷമായി തുടരുന്ന സേവനത്തെയും മികച്ച കർഷകനായി കിട്ടിയ അംഗീകാരത്തെയും പരിഗണിച്ചാണ് പുരസ്‌കാരവും ആദരവും നൽകിയത്. കുഞ്ഞച്ചന്റെ പുരയിടത്തിലെ പൂന്തോട്ടവും, മത്സ്യകൃഷിയും, കൃഷിമേഖലയും വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായി.
ചടങ്ങിൽ പ്രഥമദ്ധ്യാപിക പി. ആർ. ബിജി, അദ്ധ്യാപക പ്രതിനിധികളായ സി. സുരേഷ്‌കുമാർ, സാബു കോക്കാട്ട്, ജി. ശ്രീരഞ്ജനൻ, പ്രീതി വി. പ്രഭ, പി. ടി. എ. പ്രസിഡന്റ് പി. പി. സന്തോഷ്, വിദ്യാർത്ഥി പ്രതിനിധികളായ മേഘ സന്തോഷ്, ആദിത്യ ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.