അടിമാലി : ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ല ക്ഷീര കർഷക സംഗമം പണിക്കൻകുടി സെന്റ ജോൺ മരിയ വിയാനി പള്ളി പാരീഷ് ഹാളിൽ ആരംഭിച്ചു.ഇന്നലെ നടന്ന കന്നുകാലി പ്രദർശനവും സമ്മേളനവും കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ബോക്ക് പഞ്ചായത്ത് വികസന കാര്യ അദ്ധ്യക്ഷൻ സി കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ജിജ .സി. കൃഷ്ണൻ, അസി.ഡയറക്ടർ ടീസ തോമസ് ,സ്വാഗത സഘം ചെയർമാൻ തോമസ് കുട്ടുങ്കൽ ,ബിന്ദു അശോകൻ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും മികച്ച ക്ഷീരകർഷകരെ ഡീൻ കുര്യാക്കോസ് എം.പി ആദരിക്കും .
.