കോട്ടയം: കേരള ആരോഗ്യ സർവകലാശാല ആർട്ട് ഫെസ്റ്റ് 'ഛായം - 2019' ശനിയാഴ്ച മുതൽ കോട്ടയത്ത് നടക്കും. ഫെസ്റ്റിന്റെ നടത്തിപ്പിനുവേണ്ടി കെ. സുരേഷ് കുറുപ്പ് എം.എൽ.എ ചെയർമാൻ ആയി സ്വാഗതസംഘം പ്രവർത്തനം ആരംഭിച്ചു. മദ്ധ്യകേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകൾ, ഡെന്റൽ, നഴ്സിംഗ്, പാരാമെഡിക്കൽ, ആയൂർവേദ, ഹോമിയൊ കോളേജുകൾ തുടങ്ങി ആരോഗ്യസർവകലാശാലയുടെ കീഴിലുള്ള വിദ്യാർത്ഥികൾ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കും. മത്സരം സംബന്ധിച്ച വിവരങ്ങൾക്ക്: 8921255050, 6282966380.