കോട്ടയം: കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്സ് ആൻഡ് വയർമെൻ അസോസിയേഷൻ ( കെസ്‌വ) ജില്ല സമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് ഉണ്ണിമഠം, വി.എം. രമേശ്, കെ. കെ. രാധാകൃഷ്ണൻ നായർ, ജോളി രാമപുരം, ബിജു രാമപുരം, സന്തോഷ് കെ. വർഗീസ് എന്നിവർ സംസാരിച്ചു. ജോളി മാത്യു രാമപുരം ( പ്രസിഡന്റ്), ബിജു വർഗീസ് പുതുപ്പള്ളി ( വൈസ് പ്രസിഡന്റ്), സി.സി. അജീഷ് കുമാർ കോട്ടയം ( സെക്രട്ടറി), സുനിൽ കുമാർ കുമരകം, റോയ് ജോസഫ് ഈരാറ്റുപേട്ട ( ജോ. സെക്രട്ടറിമാർ), സന്തോഷ് മാത്യു ( ഖജാൻജി), എം.ആർ. അനിൽ കുമാർ, കെ.ഐ സജി, ഉന്നീസ്, ജോയ് ജോൺ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.