വൈക്കം : മത്സ്യ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വേമ്പനാട്ടുകായൽ സംരക്ഷിക്കുക, പോളപായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുവാൻ പാക്കേജ് പ്രഖ്യാപിക്കുക, റിട്ടയർമെന്റ് ആനുകൂല്യം നൽകുക, തണൽ പദ്ധതി വിഹിതം വിതരണം ചെയ്യുക, ഊന്നി - ചീനവല നീക്കം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കുക, കേന്ദ്ര ഫിഷറീസ് നിയമം പിൻവലിക്കുക, തണ്ണീർമുക്കം ബണ്ട് റോഡ് തുറന്നിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ കെ.കെ.രമേശൻ, കെ.സി.രാജീവ്, ഹാരീസ്, പി.വി.പുഷ്ക്കരൻ, കെ.എൻ.നടേശൻ, പങ്കജാക്ഷൻ ബാബു, മനോഹരൻ, ഇ.ആർ.അശോകൻ എന്നിവർ പ്രസംഗിച്ചു.