വൈക്കം : കെ.പി.സി.സി നിർവാഹകസമിതി അംഗമായിരുന്ന ടി.ജെ.തോമസിന്റെ 4-ാം ചരമവാർഷികം ടി.ജെ.തോമസ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 9ന് വൈക്കം വ്യാപാരഭവനിൽ നടത്തും. ചരമവാർഷികാചരണത്തോടനുബന്ധിച്ച് ഇൻഡോ അമേരിക്കൻ ആശുപത്രിയുടെ നേതൃത്വത്തിൽ ഇ എൻ ടി, ത്വക്ക്, ഗൈനക്കോളജി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് , ചികിത്സാ സഹായവിതരണം, മൈക്രോബയോളജിക്കൽ ലാബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത പരിശോധനയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അയ്യേരി സോമൻ അറിയിച്ചു. ചെയർമാൻ മോഹൻ.ഡി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോഷിഫിലിപ്പ് ഉദ്ഘാടനം ചെയ്യും.