വൈക്കം : തലയാഴം വനം സൗത്ത് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചക്ക് 2ന് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ നിർവ്വഹിക്കും. പാടശേഖരത്തിന് സമീപം നടക്കുന്ന ചടങ്ങിൽ സി.കെ,.ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി , ജില്ലാ പഞ്ചായത്തംഗങ്ങളായ പി.സുഗതൻ, അഡ്വ.കെ.കെ.രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി സ്വാഗതം പറയും.