വൈക്കം : നഗരസഭ പ്രതിപക്ഷ നേതാവും കെ.പി.സി.സി അംഗവുമായിരുന്ന അന്തരിച്ച അഡ്വ.വി.വി.സത്യന്റെ സ്മരണ നിലനിറുത്തുന്നതിനുവേണ്ടി രൂപീകരിച്ച അഡ്വ.വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 7ന് വൈകിട്ട് 4ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നിർവ്വഹിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസി‌ഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിക്കും. സി.കെ.ആശ എം.എൽ.എ അനുസ്മരണ പ്രഭാഷണവും, കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കാടൻ ട്രസ്റ്റ് അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും നടത്തും. നഗരസഭ ചെയർമാൻ പി.ശശിധരൻ മുഖ്യാതിഥിയായിരിക്കും.