അയ്മനം: പരസ്പരം മാസികയുടെ എം.കെ. കുമാരൻ സ്മാരക 13ാമത് കവിതാ പുരസ്‌കാരത്തിന് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ എം.എ. രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിയായ ഗണേഷ് പുത്തൂർ , അയ്മനം കരുണാകരൻ കുട്ടി സ്മാരക 8ാമത് കഥാ പുരസ്‌കാരത്തിന് തിരുവനന്തപുരം, നെടുമങ്ങാട് ഗവ.യൂ.പി. സ്‌കൂളിലെ അദ്ധ്യാപികയായ എം.ടി. രാജലക്ഷ്മി എന്നിവർ അർഹരായി. 1001 രൂപയും പ്രശസ്തിപത്രവും പുസ്തകങ്ങളുമാണ് പുരസ്‌കാരം. പ്രദീപ് എസ്.എസ് (എറണാകുളം), നിഷാദ് തളിക്കുളം (തൃശൂർ), പ്രമോദ് കുറുവാന്തൊടി (പാലക്കാട് ) എന്നിവർ കവിതയിലും ദിവ്യ റിജു (കണ്ണൂർ ),സുധ തെക്കെമഠം (പാലക്കാട് ), എലിക്കുളം ജയകുമാർ (കോട്ടയം) എന്നിവർ കഥയിലും സ്പെഷ്യൽ ജ്യൂറി പുരസ്‌കാരത്തിനും അർഹരായി. പ്രൊഫ.എസ്.ജോസഫ്, പി.പി.നാരായണൻ , ഡോ. ശ്രീവിദ്യാ രാജീവ് എന്നിവർ കവിതാ പുരസ്‌കാരത്തിനും അയ്മനം ജോൺ, എസ്.സരോജം, സുജാതാ ശിവൻ എന്നിവർ കഥാ പുരസ്‌കാരത്തിനും വിധികർത്താക്കളായി. ജനുവരി 12ന് അയ്മനം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരുന്ന മാസികയുടെ 16ാം വാർഷിക സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.