വൈക്കം : ഈ വർഷത്തെ ചെമ്പിൽ ജോൺ സ്മാരക അവാർഡ് അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി എന്ന കൃതിക്ക് നൽകും. മലയാള പ്രസിദ്ധീകരണങ്ങളിൽ വന്ന പത്ത് ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതി. ചിരപരിചിതമായ ജീവിത സന്ദർഭങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചുകൊണ്ട് തികച്ചും മാനവീകമായ മുൻധാരണയോടെ ലളിതമായി കഥപറയാനുള്ള ശേഷിയാണ് അജിജേഷ് പച്ചാട്ടിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നതെന്ന് ജഡ്ജിംഗ് കമ്മറ്റി പറഞ്ഞു. അഡ്വ.വി.കെ.ഹരികുമാറിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കഥാസമാഹാരം തെരഞ്ഞെടുത്തത്. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 15ന് തിരക്കഥാകൃത്ത് ജോൺ പോൾ അവാർഡ് സമ്മാനിക്കും.