ഉദയനാപുരം : ചാത്തൻ കുടി ദേവീക്ഷേത്രത്തിലെ കനകധാരാ യജ്ഞവും ലക്ഷാർച്ചനയും 29 മുതൽ ജനുവരി 5 വരെ നടക്കും. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കേണ്ട വിഗ്രഹം 29ന് വൈകിട്ട് 5ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ നിന്നും ചാത്തൻ കുടി ക്ഷേത്രത്തിലെക്ക് കൊണ്ടുവരും.5.30ന് ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ യജ്ഞത്തിന്റെ ദീപ പ്രകാശനം നടത്തും. 30ന് രാവിലെ 5ന് സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. യജ്ഞ ദിവസങ്ങളിൽ നിത്യേന നടക്കുന്ന കലശപൂജക്ക് മോനാട്ട് കൃഷ്ണൻ നമ്പൂതിരി, ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ട് ചെറിയ നാരായണൻ നമ്പൂതിരി, വേഴപറമ്പ് ചിത്രഭാനു നമ്പൂതിരി, പുലിയന്നുർ മുരളി നാരായണൻ നമ്പൂതിരി, കടിയക്കോൽ നാരായണൻ നമ്പൂതിരി, പുതുമന ദാമോദരൻ നമ്പൂതിരി എന്നിവർ നേതൃത്വം നല്കും. ദിവസേന രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയുമാണ് ലക്ഷാർച്ചനയും കനകധാര യജ്ഞവും നടക്കുക. കലശാഭിഷേകം ദിവസവും രാവിലെ 11ന് നടക്കും. 31ന് മഹാമൃത്യൂ ജ്ഞയ ഹോമം, ജനുവരി 1ന് നവഗ്രഹ ശാന്തി ഹോമം, 2ന് മഹാ ധന്വന്തരി ഹോമം, 3ന് സ്വയംവര പാർവതി പൂജ, 4ന് മഹാശനീശ്വരപൂജ, 5ന് മഹാസുകൃതഹോമം എന്നിവ നടക്കും. നിത്യേന ഉച്ചക്ക് പ്രസാദ ഊട്ടും വൈകിട്ട് അത്താഴ ഊട്ടും ഉണ്ടാവും. 30ന് വൈകിട്ട് 7ന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ പ്രഭാഷണം, 31ന് വൈകിട്ട് 7ന് വൈക്കം മേൽശാന്തി ടി.എസ് നാരായണൻ നമ്പൂതിരിയുടെ സംഗീതസദസ്സ്, ജനുവരി 1ന് വൈക്കം രാമചന്ദ്രന്റെ പ്രഭാഷണം, 2ന് വൈകിട്ട് 7 മണിക്ക് ശ്രേയബൽ രാജിന്റെ ഓട്ടൻതുള്ളൽ, 8ന് തിരുവാതിരകളി, 3ന് വൈകിട്ട് 7ന് തിരുവാതിര, 8ന് കുറത്തിയാട്ടം. 4 ന് വൈകിട്ട് 7ന് തിരുവനന്തപുരം എസ്.പി തിയേറ്റേഴ്സിന്റെ നൃത്തനാടകം, 5ന് 11.30 ന് സൗന്ദര്യലഹരി, വൈകിട്ട് 5ന് വേല, വേലയെഴുന്നള്ളിപ്പ്, വേലകളി, തേരൊഴിൽ രാമകുറുപ്പിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം എന്നിവയും ഉണ്ടാവും.