വൈക്കം : എസ്.എൻ.ഡി.പി യോഗം 582-ാം നമ്പർ ഉദയനാപുരം യൂത്ത് മൂവ്മെന്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 7ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തും. എസ്.എൻ.ഡി.പി യോഗം 1851-ാം നമ്പർ ശാഖാ പ്രാർത്ഥനാഹാളിൽ രാവിലെ 8.30 മുതൽ 1 മണി വരെയാണ് ക്യാമ്പ്. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി.വിവേക് മുഖ്യ പ്രഭാഷണം നടത്തും.